SH Church Adoor
2022, ജൂൺ 30, വ്യാഴാഴ്‌ച
ഗുഡ്ഗാവ് ഭദ്രാസനത്തിന് പുതിയ ഇടയൻ
2021, നവംബർ 30, ചൊവ്വാഴ്ച
എം.സി. വൈ. എം അടൂർ വൈദിക ജില്ല സുവർണ ജൂബിലി സമാപനം
മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻറ്റ് (MCYM) അടൂർ വൈദിക ജില്ലയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം അടൂർ തിരുഹൃദയ മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ വെച്ച് നടത്തപെട്ടു. ജില്ലാ പ്രസിഡണ്ട് റ്റോജി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൻറ്റെ ഉദ്ഘാടനം തിരുവനന്തപുരം മേജർ അതിഭദ്രാസന വികാരി ജനറാൾ വെരി. റവ.ഡോ. വർക്കി ആറ്റുപ്പുറത്ത് നിർവഹിച്ചു. ജില്ലാ ഡയറക്ടർ റെവ. ഫാ. വർഗീസ് കിഴക്കേക്കര ആമുഖ സന്ദേശം നൽകി.
എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന ഡയറക്ടർ അരുൺ ഏറത്ത് അച്ചൻ മുഖ്യസന്ദേശം നൽകി. അടൂർ വൈദിക ജില്ല വികാരി ഫാ തോമസ് പൂവണ്ണാൽ, എം സി വൈ എം മേജർ അതിഭദ്രാസന ആനിമേറ്റർ സിസ്റ്റർ ദിവ്യ ജോസ് ഡി.എം, എം.സി.വൈ.എം അടൂർ വൈദിക ജില്ലയുടെ പ്രധമ ജനറൽ സെക്രട്ടറി ജോസഫ് സാർ (എസ്.എച്ച്,എം ജോസഫ് ) എന്നിവർ ആശംസകൾ അറിയിച്ചു. ജില്ലാ ആനിമേറ്റർ സിസ്റ്റർ ആഗ്നെറ്റ് മേരി ഡി എം, ജില്ല സെക്രട്ടറി ജോമി ജോൺസൺ, എം സി വൈ എം മേജർ അതിഭദ്രാസന കെ.സി. വൈ.എം സെനറ്റ് ജോജു ജോൺ, ജില്ലാ വൈസ് പ്രസിഡണ്ട് ജെയ്സൺ, സഞ്ചു സാനു, ട്രെഷറാർ ബ്ലെസി ബോബൻ, ജില്ലാ സൈറ്റ് ആൻസി മറ്റ് ജില്ലാ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
ശ്രീമതി റിറ്റി തോമസ് (Asst/ Prof. Department of Psychology, Mater Dei CMI College, Enathu) "Awake; A Rejuvenating Session For Youth" എന്ന വിഷയത്തിൽ യുവജനങ്ങൾക്ക് ക്ലാസ്സ് എടുത്തു.
2021, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച
പുസ്തക പ്രകാശനം
അടൂർ
തിരുഹൃദയദേവാലയത്തിലെ അംഗമായ ഡോ.ദീപാ മേരി ജോസഫ് എഴുതിയ
ഭാഷാശാസ്ത്രഗ്രന്ഥത്തിൻറ്റെ പ്രകാശനം
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രൽ കബർ ചാപ്പലിൽ വെച്ചു നടന്നു.
ബെനഡിക്ട് മാർ ഗ്രീഗോറിയോസ്
തിരുമേനിയുടെ ചരമ വാർഷിക ശുശ്രൂഷകൾക്കു ശേഷം നടന്ന ചടങ്ങിൽ അഭിവന്ദ്യ കർദ്ദിനാൾ
ബസേലിയോസ് ക്ളീമ്മീസ് കാതോലിക്കാബാവ പുസ്തകം പ്രകാശനം ചെയ്തു.
മലങ്കരസഭയിലെ അഭിവന്ദ്യ പിതാക്കന്മാർ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. സാമുവേൽ മാർ ഐറേനിയോസ്, ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് എന്നിവരുടെ മഹനീയ സാന്നിധ്യമുണ്ടായിരുന്നു. മോൺ. മാത്യു മനക്കരക്കാവിൽ, മോൺ. വർക്കി ആറ്റുപുറം, റവ. ഫാ. ജോൺ പടിപ്പുരക്കൽ, റവ. ഫാ. ഗീവർഗീസ് നെടിയത്ത് എന്നിവരും സന്നിഹിതരായിരുന്നു. അഞ്ചൽ സെൻറ്റ് ജോൺസ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജോൺസൺ പുതുവേലിൽ പുസ്തകം ഏറ്റുവാങ്ങി.
‘നിഘണ്ടുക്കളിലെ സാമൂഹികതയും അധികാരവും’ എന്നതാണ് പുസ്തകത്തിൻറ്റെ തലക്കെട്ട്. കേരള ഭാഷാ ഇൻസ്റ്റിട്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ദീപാ മേരി ജോസഫ് നമ്മുടെ
ഇടവകയിലെ തിരുഹൃദയഭവൻ എസ്.എച്ച്.എം ജോസഫിൻറ്റേയും ത്രേസ്യാമ്മ ടീച്ചറുടെയും മകളും
അഞ്ചൽ സെൻറ്റ് ജോൺസ് കോളേജിലെ അദ്ധ്യാപികയുമാണ്.
ദീപാ മേരി ജോസഫിന് തിരുഹൃദയ ഇടവകയുടെ ആശംസകളും അനുമോദനങ്ങളും പ്രാർത്ഥനകളും നേരുന്നു.
2020, ജൂലൈ 30, വ്യാഴാഴ്‌ച
2020, ജൂൺ 3, ബുധനാഴ്‌ച
തിരുഹൃദയ വണക്കമാസം
ജൂൺ മാസം 1 മുതൽ 30 വരെ സഭയിൽ തിരുഹൃദയ വണക്കമാസമായി ആചരിക്കുകയാണല്ലോ. കോവിഡ് മൂലം ദേവാലയത്തിൽ ഒരുമിച്ചു ചേരാൻ കഴിയുന്നില്ലെങ്കിലും തിരുഹൃദയത്തോടുള്ള തിരുഹൃദയ ദേവാലയാംഗങ്ങളുടെ സമർപ്പണത്തിൻറ്റെ സൂചനയായി, വീടുകളിൽ സാധാരണ പ്രാർത്ഥനയോടൊപ്പം തിരുഹൃദയ ജപമാലകൂടി ചൊല്ലുന്നത് അനുഗ്രഹകരമായിരിക്കും.
ജൂൺ 21 ഞായറാഴ്ച്ച തിരുഹൃദയപ്പെരുന്നാൾ ആഘോഷിക്കുന്നതിനും നാം നേരത്തെതന്നെ തീരുമാനിച്ചിട്ടുണ്ടല്ലോ. സർക്കാർ നിയന്ത്രണങ്ങൾക്കു വിധേയമായി തിരുന്നാൾ ആഘോഷിക്കുന്നതു സംബന്ധമായി പിന്നീട് അറിയിപ്പ് നൽകുന്നതുമാണ്.
ഏവർക്കും തിരുഹൃദയത്തിൻറ്റെ അനുഗ്രഹങ്ങൾ ധാരാളമായി ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു… പ്രാർത്ഥിക്കുന്നു.
Rev. Fr. Thomas Poovannal
വികാരി
തിരുഹൃദയ മലങ്കര കത്തോലിക്കാപ്പള്ളി
അടൂർ
Date: 03-Jun-2020
2020, ജനുവരി 20, തിങ്കളാഴ്‌ച
വന്ദ്യനായ സഖറിയാസ് നെടിയകാലായിലച്ചൻ
1989 ൽ അദ്ദേഹം അടൂർ ഇടവകയുടെ വികാരിയായി ചുമതലയേറ്റു. കപ്പൂച്ചിൻ സന്യാസിയായിരുന്ന ഓണേറിയസച്ചൻ സ്ഥലം മാറിയതിനെത്തുടർന്നാണ് രാജനച്ചൻ അടൂരിലേക്കു വന്നത്. ഇടവകപ്രവർത്തനങ്ങൾ ആല്മമീയപ്രവർത്തനങ്ങളിൽ മാത്രം അധിഷ്ഠിതമായിരിക്കണമെന്നു ശഠിച്ചിരുന്ന ഇടവകക്കാരെ സമൂഹകൂട്ടായ്മ വളർത്തുന്ന തരത്തിൽ പെരുന്നാളുകളും ആഘോഷങ്ങളും കൂടി ഉൾക്കൊള്ളണമെന്നു പ്രേരിപ്പിച്ചത് രാജനച്ചനാണ്. ഹോളി ഏൻജൽസ് സ്‌കൂളിൻറ്റെ പടിഞ്ഞാറെ ബ്ലോക്കിൻറ്റെ നിർമ്മാണത്തിനായി അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു.
സൺഡേസ്‌കൂളും യുവജനപ്രസ്ഥാനവുമൊക്കെ മികച്ച നിലവാരത്തിലെത്തിക്കാൻ അച്ചൻ ശ്രദ്ധ പുലർത്തി.
ഇടവകയിലെ സൺഡേസ്‌കൂൾ ഹെഡ് മാസ്റ്ററും സൺഡേ സ്‌കൂൾ ജില്ലാ ചുമതലക്കാരനും ആയിരുന്നതിനാൽ അച്ചനോടൊപ്പം ആ കാര്യങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കാൻ എനിക്കിടയായിട്ടുണ്ട്.
നെടിയകാലായിലച്ചൻറ്റെ മഹത്വം അടൂരിലെ പ്രവർത്തനങ്ങളുടെ പേരിൽ മാത്രമല്ലാ, അവിഭക്ത തിരുവനന്തപുരം അതിരൂപതയിലും പത്തനംതിട്ട രൂപതയിലുമായി 60 പള്ളികളിൽ അദ്ദേഹം വികാരിയായിരുന്നു. നമ്മുടെ പ്രദേശത്ത് അടൂരിനു പുറമെ പറക്കോട്, കൊടുമൺ, ചന്ദനപ്പള്ളി, അങ്ങാടിക്കൽ, മൈലപ്രാ എന്നിവടങ്ങളിൽ അദ്ദേഹം വികാരിയായിരുന്നു. വൈദികനെന്നതിനു പുറമെ അധ്യാപകൻ കൂടിയായിരുന്ന അദ്ദേഹം അടൂർ പി.വി.എൽ.പി.എസ്, കൊടുമൺ സെൻറ്റ് പീറ്റേഴ്സ് യു.പി എന്നു തുടങ്ങി വിവിധ സ്‌കൂളുകളിൽ അധ്യാപകനും പ്രധാനാധ്യാപകനും ആയിരുന്നു. അധ്യാപന രംഗത്തെ പരിചയം പത്തനംതിട്ട രൂപതയിലെ മികച്ച സ്‌കൂൾ കറസ്പോണ്ടൻറ്റാകാൻ അദ്ദേഹത്തിനു സഹായമായി.
നെടിയകാലായിലച്ചൻറ്റെ ജന്മദേശം പത്തനംതിട്ട ജില്ലയിൽ കിടങ്ങന്നൂരിനടുത്ത മെഴുവേലിയാണ്. 1953 ൽ നെടിയകാലായിൽ തോമസ് ചെറിയാൻറ്റേയും ശോശാമ്മയുടെയും മകനായി ജനിച്ചു. ഇടവക മെഴുവേലി വെസ്റ്റ് മലങ്കരകത്തോലിക്കാപ്പള്ളി. പത്താം ക്‌ളാസ്സ് പാസ്സായ ശേഷം പട്ടം സെൻറ്റ് അലോഷ്യസ് സെമിനാരിയിൽ ചേർന്നു. മംഗലാപുരം സെൻറ്റ് ജോസഫ് മേജർ സെമിനാരിയിലായിരുന്നു തുടർപഠനം. 1979 ഏപ്രിൽ 4 നു വൈദികനായി.
ഏതു സ്ഥലത്തും രംഗത്തും അക്ഷീണം പ്രയത്നിച്ച രാജനച്ചൻ കഴിഞ്ഞ രണ്ടു വർഷത്തോളം രോഗങ്ങളുമായി സഹവർത്തിത്വത്തിലായിരുന്നു. ക്ലേശങ്ങളെ തുറന്ന ചിരിയോടെ സ്വാഗതം ചെയ്തിരുന്ന രാജനച്ചൻ ക്ലേശങ്ങളില്ലാത്ത രാജ്യത്തേക്കു കടന്നുപോയിരിക്കുന്നു.
നമ്മുക്ക് അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാം… നിത്യശാന്തി നേരാം.
2019, ഒക്‌ടോബർ 26, ശനിയാഴ്‌ച
മാത്യൂസ് തുരുത്തിയിൽ റമ്പാച്ചന് തിരുഹൃദയപ്പള്ളിയുടെ അശ്രുപൂജ
അന്നത്തെ മാത്യു തുരുത്തിയിലച്ചനെക്കുറിച്ച് ജ്വലിക്കുന്ന ഓർമ്മകളാണ് പഴയ തലമുറയിലെ അടൂർ ഇടവകാംഗങ്ങൾക്കുള്ളത്. അടൂരിലെ മൂന്നാമത്തെ ദേവാലയം നിർമ്മിച്ചതും കൂദാശ ചെയ്തതും അച്ചൻറ്റെ നേതൃത്വത്തിലായിരുന്നു. ട്രാൻസ്ഫർ ഉടനെയുണ്ടാകുമെന്നും പോകുന്നതിനു മുൻപ് പള്ളിപണിയുടെ കണക്ക് അവതരിപ്പിച്ചു പാസ്സാക്കിയിട്ടു പോകണമെന്നുള്ള തീവ്രമായ ആഗ്രഹം അച്ചന് 1987 ൽ ത്തന്നെയുണ്ടായിരുന്നു. പള്ളിപണി കഴിഞ്ഞിട്ടും കണക്കു അവതരിപ്പിച്ചു പാസ്സാക്കുന്നതിൽ വന്ന താമസം അദ്ദേഹത്തെ ദുഃഖിതനാക്കിയിരുന്നു. പക്ഷെ, അന്നത്തെ ട്രസ്റ്റിയുടെ പക്കൽനിന്നും കണക്കുകൾ എങ്ങിനെയോ നഷ്ടമായി. ഇന്നത്തെപ്പോലെ കമ്പ്യൂട്ടർ സഹായമില്ലാതെ നടത്തിയ കണക്കെഴുത്തിൽ കണക്കുബുക്ക് നഷ്ട്ടപ്പെട്ടാൽ എല്ലാം നഷ്ട്ടപ്പെട്ടുവെന്നു തന്നെയായിരുന്നു അർത്ഥം. വലിയ സ്ഫോടനാല്മകമായ അന്തരീക്ഷത്തിലായിരുന്നു ആ പൊതുയോഗം നടന്നത്. യാതൊരു മുഖവുരയുമില്ലാതെ അച്ചൻ പൊതുയോഗത്തിൽ പറഞ്ഞു- “കണക്കുകൾ ട്രസ്റ്റിയുടെ പക്കൽനിന്നും നഷ്ടപ്പെട്ടു. പക്ഷെ നിങ്ങൾ ഓരോരുത്തരും എത്ര തന്നു എന്ന കണക്ക് ഞാൻ സൂക്ഷിച്ചിട്ടുണ്ട്. എങ്ങിനെ ചെലവാക്കിയെന്ന കണക്ക് മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. ഞാനാണ് ഈ പണികളൊക്കെ നേരിട്ട് ചെയ്യിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് എത്ര വരവുണ്ടോ അത്രയും ചെലവായിയെന്നു ഞാൻ പറയുന്നത് വിശ്വസിക്കാമെങ്കിൽ ഈ കണക്ക് പാസാക്കണം.”
മാത്യു തുരുത്തിയിലച്ചന് 1988 ൽ ലീജിയൻ ഓഫ് മേരി സംഘടന നൽകിയ യാത്രയയപ്പ് |
ഗുഡ്ഗാവ് ഭദ്രാസനത്തിന് പുതിയ ഇടയൻ
മലങ്കര സുറിയാനി കത്തോലിക്ക സഭ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പുതിയ ഇടയൻ അഭിവന്ദ്യ തോമസ് മാർ അന്തോണിയോസ് തിരുമേനി സ്ഥാനാരോഹണ ശ്രുശൂഷയക...
-
മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻറ്റ് (MCYM) അടൂർ വൈദിക ജില്ലയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം അടൂർ തിരുഹൃദയ മലങ്കര സുറിയാനി കത്തോലിക്കാ ദൈവാ...
-
മലങ്കര സുറിയാനി കത്തോലിക്ക സഭ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പുതിയ ഇടയൻ അഭിവന്ദ്യ തോമസ് മാർ അന്തോണിയോസ് തിരുമേനി സ്ഥാനാരോഹണ ശ്രുശൂഷയക...
-
അടൂർ തിരുഹൃദയദേവാലയത്തിലെ അംഗമായ ഡോ.ദീപാ മേരി ജോസഫ് എഴുതിയ ഭാഷാശാസ്ത്രഗ്രന്ഥത്തിൻറ്റെ പ്രകാശനം തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രൽ...