പോസ്റ്റുകള്‍

ജൂൺ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു മായാമയനെപ്പോലെ

ഇമേജ്
മലങ്കര കത്തോലിക്കാ സഭയുടെ അടൂരിലെ അജപാലനദൗത്യം ഏറ്റെടുത്തു നെടിയത്തച്ചൻ ( റവ . ഫാദർ ഗീവർഗ്ഗീസ് നെടിയത്ത് ) 2013 മാർച്ചിൽ അടൂരിലെത്തിയിട്ട് 6 വർഷം കടന്നു പോയിരിക്കുന്നു . 6 വർഷം മുൻപുള്ള ആ ദിനങ്ങളിലേക്കു അറിയാതെ മനസ്സ് ഊളിയിട്ടു പോകുന്നു . ഒരു വലിയനോമ്പ് കാലമായിരുന്നു . അച്ചൻ അടൂരിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ അദ്ദേഹത്തിൻറ്റെ ശൈലിക്കിണങ്ങുന്ന പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കാൻ തുടങ്ങി . ഓശാന ഞായറാഴ്ചയുടെ തലേന്നുള്ള ശനിയാഴ്ച്ച ഉച്ച കഴിഞ്ഞു 3 മണി മുതൽ 6 മണി വരെ മറ്റ്‌ പള്ളികളിൽനിന്നുമുള്ള 4 അച്ചന്മാരെക്കൂടി സംഘടിപ്പിച്ചു നടത്തിയ പൊതു കുമ്പസാരം അടൂരുകാർക്കു ആദ്യത്തെ അനുഭവമായി . എല്ലാവരും ഈ സമയത്തു കുമ്പസ്സാരിച്ചിരിക്കണമെന്നും അതിനുശേഷം ഉയിർപ്പിനു മുൻപ് കുമ്പസ്സാരം ഉണ്ടായിരിക്കുന്നതല്ലായെന്നും ഓശാനയ്ക്ക് മുൻപുള്ള ഞായറാഴ്ച്ച കുർബാനയ്ക്ക് ശേഷം അനൗൺസ് ചെയ്തിരുന്നു . അതിനു ശേഷം ആറ് ഹാശാ ആഴ്ചകൾ കടന്നുപോയതും ഈ രീതിയിൽത്തന്നെയായിരുന്നു . എല്ലാത്തിനും ഒരു അടുക്കും ചിട്ടയും അച്ചടക്കവും വേണമെന്നുള്ള നിർബന്ധം അച്ച...