2021, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

പുസ്തക പ്രകാശനം

അടൂർ തിരുഹൃദയദേവാലയത്തിലെ അംഗമായ ഡോ.ദീപാ മേരി ജോസഫ് എഴുതിയ ഭാഷാശാസ്ത്രഗ്രന്ഥത്തിൻറ്റെ പ്രകാശനം തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രൽ കബർ ചാപ്പലിൽ വെച്ചു നടന്നു. 

ബെനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ചരമ വാർഷിക ശുശ്രൂഷകൾക്കു ശേഷം നടന്ന ചടങ്ങിൽ അഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ് ക്ളീമ്മീസ് കാതോലിക്കാബാവ പുസ്തകം പ്രകാശനം ചെയ്തു. 


മലങ്കരസഭയിലെ അഭിവന്ദ്യ പിതാക്കന്മാർ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്ഡോ. സാമുവേൽ മാർ ഐറേനിയോസ്ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് എന്നിവരുടെ മഹനീയ സാന്നിധ്യമുണ്ടായിരുന്നു. മോൺ. മാത്യു മനക്കരക്കാവിൽ, മോൺ. വർക്കി ആറ്റുപുറം, റവ. ഫാ. ജോൺ പടിപ്പുരക്കൽ, റവ. ഫാ. ഗീവർഗീസ് നെടിയത്ത് എന്നിവരും സന്നിഹിതരായിരുന്നു. അഞ്ചൽ സെൻറ്റ് ജോൺസ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജോൺസൺ പുതുവേലിൽ പുസ്തകം ഏറ്റുവാങ്ങി.

നിഘണ്ടുക്കളിലെ സാമൂഹികതയും അധികാരവും’ എന്നതാണ് പുസ്തകത്തിൻറ്റെ തലക്കെട്ട്. കേരള ഭാഷാ ഇൻസ്റ്റിട്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.



ദീപാ മേരി ജോസഫ് നമ്മുടെ ഇടവകയിലെ തിരുഹൃദയഭവൻ എസ്.എച്ച്.എം ജോസഫിൻറ്റേയും ത്രേസ്യാമ്മ ടീച്ചറുടെയും മകളും അഞ്ചൽ സെൻറ്റ് ജോൺസ് കോളേജിലെ അദ്ധ്യാപികയുമാണ്. 

ദീപാ മേരി ജോസഫിന് തിരുഹൃദയ ഇടവകയുടെ ആശംസകളും അനുമോദനങ്ങളും പ്രാർത്ഥനകളും നേരുന്നു.












ഗുഡ്ഗാവ് ഭദ്രാസനത്തിന് പുതിയ ഇടയൻ

മലങ്കര സുറിയാനി കത്തോലിക്ക സഭ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പുതിയ ഇടയൻ അഭിവന്ദ്യ തോമസ് മാർ അന്തോണിയോസ് തിരുമേനി സ്ഥാനാരോഹണ ശ്രുശൂഷയക...