പോസ്റ്റുകള്‍

വന്ദ്യനായ സഖറിയാസ് നെടിയകാലായിലച്ചൻ

ഇമേജ്
January 25, 2020 ·          S.H.M ജോസഫ് പ്രാരംഭകാലം മുതൽ പാരമ്പര്യങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും ഒപ്പം സഞ്ചരിച്ചിരുന്ന അടൂർ ഇടവകയെ വ്യതിരിക്തമായ ഒരു ശൈലിക്കൊപ്പം നയിച്ച വിപ്ലവതുടക്കമായിരുന്നു സഖറിയാസ് നെടിയകാലായിലച്ചൻ ( രാജനച്ചൻ ). 1989 ൽ അദ്ദേഹം അടൂർ ഇടവകയുടെ വികാരിയായി ചുമതലയേറ്റു . കപ്പൂച്ചിൻ സന്യാസിയായിരുന്ന ഓണേറിയസച്ചൻ സ്ഥലം മാറിയതിനെത്തുടർന്നാണ് രാജനച്ചൻ അടൂരിലേക്കു വന്നത് . ഇടവകപ്രവർത്തനങ്ങൾ ആല്മമീയപ്രവർത്തനങ്ങളിൽ മാത്രം അധിഷ്ഠിതമായിരിക്കണമെന്നു ശഠിച്ചിരുന്ന ഇടവകക്കാരെ സമൂഹകൂട്ടായ്മ വളർത്തുന്ന തരത്തിൽ പെരുന്നാളുകളും ആഘോഷങ്ങളും കൂടി ഉൾക്കൊള്ളണമെന്നു പ്രേരിപ്പിച്ചത് രാജനച്ചനാണ് . ഹോളി ഏൻജൽസ് സ്‌കൂളിൻറ്റെ പടിഞ്ഞാറെ ബ്ലോക്കിൻറ്റെ നിർമ്മാണത്തിനായി അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു . സൺഡേസ്‌കൂളും യുവജനപ്രസ്ഥാനവുമൊക്കെ മികച്ച നിലവാരത്തിലെത്തിക്കാൻ അച്ചൻ ശ്രദ്ധ പുലർത്തി . ഇടവകയിലെ സൺ‌ഡേസ്‌കൂൾ ഹെഡ് മാസ്റ്ററും സൺ‌ഡേ സ്‌കൂൾ ജില്ലാ ചുമതലക്കാരനും ആയിരുന്നതിനാൽ അച്ചനോടൊപ്പം ആ കാ...

മാത്യൂസ് തുരുത്തിയിൽ റമ്പാച്ചന് തിരുഹൃദയപ്പള്ളിയുടെ അശ്രുപൂജ

ഇമേജ്
October 26, 2019   ·          മാത്യൂസ് ജേക്കബ് പടിപ്പുരയിൽ 1983 മുതൽ 1988 വരെ അടൂർ തിരുഹൃദയപ്പള്ളി വികാരിയും അടൂർ വൈദികജില്ലാ വികാരിയുമായിരുന്ന മാത്യൂസ് തുരുത്തിയിൽ റമ്പാച്ചന്റെ ദേഹവിയോഗത്തിൽ അടൂർ തിരുഹൃദയപ്പള്ളിയംഗങ്ങൾ അനുശോചനം അർപ്പിക്കുന്നു , വന്ദ്യ റമ്പാച്ചന്റെ ആൽമശാന്തിക്കായി പ്രാർത്ഥിക്കുന്നു . അന്നത്തെ മാത്യു തുരുത്തിയിലച്ചനെക്കുറിച്ച് ജ്വലിക്കുന്ന ഓർമ്മകളാണ് പഴയ തലമുറയിലെ അടൂർ ഇടവകാംഗങ്ങൾക്കുള്ളത് . അടൂരിലെ മൂന്നാമത്തെ ദേവാലയം നിർമ്മിച്ചതും കൂദാശ ചെയ്തതും അച്ചൻറ്റെ നേതൃത്വത്തിലായിരുന്നു . ട്രാൻസ്ഫർ ഉടനെയുണ്ടാകുമെന്നും പോകുന്നതിനു മുൻപ് പള്ളിപണിയുടെ കണക്ക് അവതരിപ്പിച്ചു പാസ്സാക്കിയിട്ടു പോകണമെന്നുള്ള തീവ്രമായ ആഗ്രഹം അച്ചന് 1987 ൽ ത്തന്നെയുണ്ടായിരുന്നു . പള്ളിപണി കഴിഞ്ഞിട്ടും കണക്കു അവതരിപ്പിച്ചു പാസ്സാക്കുന്നതിൽ വന്ന താമസം അദ്ദേഹത്തെ ദുഃഖിതനാക്കിയിരുന്നു . പക്ഷെ , അന്നത്തെ ട്രസ്റ്റിയുടെ പക്കൽനിന്നും കണക്കുകൾ എങ്ങിനെയോ നഷ്ടമായി . ഇന്നത്തെപ്പോലെ കമ്പ്യൂട്ടർ സഹായമ...

ഒരു മായാമയനെപ്പോലെ

ഇമേജ്
മലങ്കര കത്തോലിക്കാ സഭയുടെ അടൂരിലെ അജപാലനദൗത്യം ഏറ്റെടുത്തു നെടിയത്തച്ചൻ ( റവ . ഫാദർ ഗീവർഗ്ഗീസ് നെടിയത്ത് ) 2013 മാർച്ചിൽ അടൂരിലെത്തിയിട്ട് 6 വർഷം കടന്നു പോയിരിക്കുന്നു . 6 വർഷം മുൻപുള്ള ആ ദിനങ്ങളിലേക്കു അറിയാതെ മനസ്സ് ഊളിയിട്ടു പോകുന്നു . ഒരു വലിയനോമ്പ് കാലമായിരുന്നു . അച്ചൻ അടൂരിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ അദ്ദേഹത്തിൻറ്റെ ശൈലിക്കിണങ്ങുന്ന പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കാൻ തുടങ്ങി . ഓശാന ഞായറാഴ്ചയുടെ തലേന്നുള്ള ശനിയാഴ്ച്ച ഉച്ച കഴിഞ്ഞു 3 മണി മുതൽ 6 മണി വരെ മറ്റ്‌ പള്ളികളിൽനിന്നുമുള്ള 4 അച്ചന്മാരെക്കൂടി സംഘടിപ്പിച്ചു നടത്തിയ പൊതു കുമ്പസാരം അടൂരുകാർക്കു ആദ്യത്തെ അനുഭവമായി . എല്ലാവരും ഈ സമയത്തു കുമ്പസ്സാരിച്ചിരിക്കണമെന്നും അതിനുശേഷം ഉയിർപ്പിനു മുൻപ് കുമ്പസ്സാരം ഉണ്ടായിരിക്കുന്നതല്ലായെന്നും ഓശാനയ്ക്ക് മുൻപുള്ള ഞായറാഴ്ച്ച കുർബാനയ്ക്ക് ശേഷം അനൗൺസ് ചെയ്തിരുന്നു . അതിനു ശേഷം ആറ് ഹാശാ ആഴ്ചകൾ കടന്നുപോയതും ഈ രീതിയിൽത്തന്നെയായിരുന്നു . എല്ലാത്തിനും ഒരു അടുക്കും ചിട്ടയും അച്ചടക്കവും വേണമെന്നുള്ള നിർബന്ധം അച്ച...